THE BEST ENGLISH

THE BEST ENGLISH (ഇംഗ്ലീഷ് സംസാരിക്കാൻ ഒരു എളുപ്പവഴി)


Stock: Available

ISBN: 9788189823061

SKU: BE

Author: Edapplly R. Narayana Menon

Language: MALAYALAM

Binding: Hardcover

Pages: 528

Size: Demy 1/4

MRP: 640/-


BUY NOW


RVA Retailer



Amazon


Flipkart


Meesho


WhatsApp


പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണ മലയാളികൾക്കും, വിദ്വാർത്ഥി കൾക്കും, അദ്ധ്യാപകർക്കും, പരിഭാഷകർക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനാഗ്രഹിക്കുന്ന മറ്റെല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന ബെസ്റ്റ് ഇംഗ്ലീഷ് എന്ന പുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനതല്പരരായ എല്ലാ മലയാ ളികൾക്കും പ്രയോജനപ്രദമാകുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

സംഭാഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഇംഗ്ലീഷ് ഉപയോഗം (Spoken English), ഇംഗ്ലീഷ് വ്യാകരണം (Basic Grammar), പര്യായപദങ്ങളും നാനാർത്ഥങ്ങളും (Synonyms), വിപരീതപദങ്ങൾ (Antonyms), കത്തുകൾ എഴുതാനുള്ള രീതി (Letter writing), ഉപന്യാസ രചന (Composition), പൊതു വിജ്ഞാനം, (General Knowledge) മലയാളം ഇംഗ്ലീഷ് നിഘണ്ടു, (Malayalam- English Dictionary) സംഭാഷണ ശൈലി (Conversations), ശബ്ദാവലി (Voca- bulary), സംഗ്രഹ രചന (Precis Writing), കഥാലേഖന രീതി (Story building), ഖണ്ഡികാ രചന (Paragraph Writing), എന്നിവയാണ് ഇതിലെ പ്രധാന ഉള്ളടക്കം. ഇവ ഓരോന്നും ഇംഗ്ലീഷ് ഭാഷാ പഠനത്തിനു മാത്രമല്ല, മലയാള പഠനത്തിനും പ്രധാനപ്പെട്ടവയാണ്. വിദേശങ്ങളിൽ ജോലി ചെയ്യാൻ പോകുന്ന സാധാരണ ക്കാരായ പ്രവാസികൾക്ക് ഇംഗ്ലീഷ് ഭാഷ അനിവാര്യമായി തീർന്നിരിക്കുന്ന ഇക്കാലത്ത് ആ ഭാഷയിലെ വ്യാകരണവും പദങ്ങളും അവയുടെ അർത്ഥവും പ്രയാസം കൂടാതെ മലയാളത്തിൽ കൂടി പഠിച്ചു മനസ്സിലാക്കുന്നതിന് പ്രയോജനപ്പെടുന്ന ബൃഹത്തായ ഒരു ഇംഗ്ലീഷ് പഠനഗ്രന്ഥമാണ് ഈ പുസ്തകം. മലയാളം മാത്ര മറിയാവുന്ന രക്ഷിതാക്കൾക്ക് പോലും തങ്ങളുടെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ പഠിക്കുവാൻ തുടങ്ങുമ്പോൾ തന്നെ ഈ ഗ്രന്ഥം കൈവശമുണ്ടെങ്കിൽ, അവർക്ക് ഇംഗ്ലീഷ് ഭാഷയെ സംബന്ധിച്ചുള്ള ഏത് സംശയങ്ങളും പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാനും അതുമൂലം ഇംഗ്ലീഷ് ഭാഷയെ കുറിച്ച് കുട്ടികളിൽ കണ്ടുവരുന്ന ഭീതി മാറ്റുവാനും സാധിക്കും. ഈ പുസ്തകത്തിലെ ഉള്ളടക്കം മനസ്സിലാക്കിയാൽ ഇംഗ്ലീഷിലുള്ള ഏതൊരു പുസ്തകവും ഇംഗ്ലീഷ് ദിനപത്രങ്ങളും നിഷ്പ്രയാസം വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഇംഗ്ലീഷ് ഭാഷാവ്യാകരണ നിയമത്തെ സംബന്ധിച്ച് നൂതനമായ അറിവുകളും ഭാഷാപ്രേമി കൾക്ക് ബെസ്റ്റ് ഇംഗ്ലീഷ് എന്ന ഈ ഗ്രന്ഥത്തിലൂടെ ലഭിക്കുന്നു.