MAHABHAGAVATHAM (SAMPOORNAM)

ശ്രീമഹാഭാഗവതം (സമ്പൂർണ്ണം)


Stock: Available

ISBN: 9788189823238

SKU: BV(S)

Author: Brahma Sridhar Thikkurissi

Language: MALAYALAM

Binding: Hardcover

Pages: 752

Size: Demy 1/4

MRP: 990/-


BUY NOW


RVA Retailer


Amazon


Flipkart



Meesho


WhatsApp


പതിനെട്ട് പുരാണങ്ങളും, ഉപപുരാണങ്ങളും വളരെ പ്രസിദ്ധങ്ങളാണ്. എന്നാൽ മഹാപുരാണ പ്രശസ്തിയും, സർവാദരണീയത്വവും ശ്രീമഹാഭാഗവത ത്തിനു മാത്രമേയുള്ളൂ. ശ്രീമഹാഭാഗവതം ഭഗവാൻ വിഷ്ണുദേവൻ തന്നെ മനുഷ്യ രൂപത്തിൽ വ്യാസനായി അവതരിച്ച് കലികാലത്തിൽ ജീവിക്കുന്ന സത്തുക്കളായ ജനത്തിന് കലിമലദോഷം അകലുന്നതിനുവേണ്ടി രചിച്ചതാണെന്ന് ശ്രീമഹാഭാഗ വതവും, ശ്രീവിഷ്ണുപുരാണവും വെളിവാക്കുന്നുമുണ്ട്. ശ്രീമഹാഭാഗവതത്തിലെ ഓരോ അവതാരങ്ങൾ വായിക്കുമ്പോഴും അതാതിനു വേണ്ട പൂജകളും, നിവേദ്യ ങ്ങളും സമർപ്പിക്കണം. ആ അവതാരങ്ങൾ ഭാഗവതത്തിൽ വരുന്ന മുറയ്ക്ക് സ്കന്ധം, ശ്ലോകം ഇവയ്ക്കു ശേഷം അർപ്പിക്കേണ്ട പൂജാപുഷ്പങ്ങൾ, നിവേദ്യ ങ്ങൾ എന്നിവയും, ഓരോ ദിവസത്തെയും പാരായണ ക്രമവും ഈ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശ്രീമഹാഭാഗവതം നിരവധിയുണ്ടെങ്കിലും തെറ്റില്ലാത്ത ഭാഗവതം വിരളമാണ്. പല ഗ്രന്ഥങ്ങളും അച്ചടിത്തെറ്റുകൾ കൊണ്ട് വികലമാണ്. എന്നാൽ തെറ്റുകൾ ഒഴിവാക്കി വലിയ അക്ഷരത്തിലാണ് പ്രശാന്തി ഭാഗവതം തയ്യാറാക്കിയിട്ടുള്ളത്. തുടക്കത്തിൽ കാണുന്നു നൂറ്റിമുപ്പതോളം അപൂർവ്വവും അമൂല്യവുമായ വർണ്ണചിത്രങ്ങൾ ഓരോ സ്കന്ധത്തിലെയും വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ്. പദ്വവും, സങ്കീർണ്ണമായ പദങ്ങളുടെ അർത്ഥവും, ശ്രീമഹാഭാഗവതം കിളിപ്പാട്ടിന്റെ ലളിതമായ ഗദ്യവിവർത്തനവും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. കൂടാതെ ഏകാദശ സ്കന്ധത്തിന്റെ സാരസംഗ്രഹം പൂർണ്ണമായി ഇന്നേവരെ പുറത്തിറങ്ങളിയ ഒരു പുസ്കതത്തിലും കണ്ടിട്ടില്ല. എന്നാൽ ചില ആചാര്യന്മാർ ഒഴിവാക്കാൻ ശ്രമിക്കുന്ന ഏകാദശ ന്ധങ്ങളുടെ സാരം കൂടി ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അഭീഷ്ടസിദ്ധിക്ക് പാരായണം ചെയ്യേണ്ടതായ ഭാഗങ്ങൾ, ഹരിനാമകീർത്തനം. ഭജഗോവിന്ദം, അച്യുതാഷ്ടകം, മുകുന്ദാഷ്ടകം, ഗോവിന്ദാഷ്ടകം, മധുരാഷ്ടകം, ജ്ഞാനപ്പാന, ശ്രീകൃഷ്ണസന്ധാനാമങ്ങൾ, കണികാണുംനേരം, കാണുമാറാകണം, ശ്രീമഹാഭാഗവതകീർത്തനം ഒന്നാംപാദം മുതൽ നാലാം പാദം വരെ. ഈ ഗ്രന്ഥ ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.