
ദേവിഭാഗവതം (സമ്പൂർണ്ണം)

Stock: Available | ISBN: 9789395366335 | SKU: DBV(S) |
---|---|---|
Author: Varavoor Shamu Menon | Language: MALAYALAM | Binding: Hardcover |
Pages: 1135 | Size: Demy 1/8 | MRP: 690/- |
BUY NOW | RVA Retailer | Amazon |
Meesho |
ഭാരതത്തിൽ പ്രചാരമുള്ള ഒരു ദിവ്യഗ്രന്ഥമാണ് ശ്രീമദ് ദേവീഭാഗവതം. കിളിപ്പാട്ടു ശൈലിയിൽ വരവൂർ ശാമുമേനോൻ തയ്യാറാക്കിയിട്ടുള്ളതും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ്ചാൻസിലർ ഡോ. എൻ.പി. ഉണ്ണി പുനർവാഖ്വാനം ചെയ്തിട്ടുള്ളതുമാണ് വലിയ അക്ഷര ത്തിലുള്ള ഈ മഹദ്ഗ്രന്ഥം ഭക്തിയോടും ശ്രദ്ധയോടും പാരായണം ചെയ്താൽ ഒഴിയാത്ത ആപത്തുകളില്ല.
പതിനെണ്ണായിരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന മൂലഗ്രന്ഥം പന്ത്രണ്ടു സ്കന്ധങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. അർത്ഥകാമങ്ങൾ ധാർമ്മികമായി അനുഷ്ഠിച്ച് മോക്ഷത്തിലേക്ക് എത്തുക യാണ് ജീവിതലക്ഷ്യം. ഈ ധർമ്മാനുഷ്ഠാനം എങ്ങനെ പ്രായോഗികവും, ലളിതവുമാക്കിത്തീ ർക്കാമെന്നാണ് ശ്രീമദ് ദേവീഭാഗവതം കിളിപ്പാട്ട് ഉദ്ബോധിപ്പിക്കുന്നത്.
പാരായണം ചെയ്യുമ്പോൾ ഇടയ്ക്കുവച്ച് നിറുത്തരുത്. നിറുത്തിയാൽ അദ്ധ്യായത്തിന്റെ തുടക്കം മുതൽ വായിക്കണം. വേഗത്തിൽ വായിച്ചുതീർക്കാൻ ശ്രമിക്കരുത്. ഓരോ അക്ഷരവും വ്യക്തമായിഉച്ചരിക്കണം. തലകുലുക്കൽ, കൈ കൊണ്ടും മുഖംകൊണ്ടും കാണിക്കുന്ന ചേഷ്ടകൾ, വശങ്ങളിലേയ്ക്കും മുന്നോട്ടും പിന്നോട്ടുമുള്ള ചരിയൽ, തുടയും പാദവും വിറ പിക്കൽ, താളം പിടിക്കൽ എന്നിവ ഒഴിവാക്കണം. ആസനമുറപ്പിച്ച്, നട്ടെല്ല് നിവർത്തി ചലനങ്ങൾ ഒഴിവാക്കി ശ്രദ്ധമുഴുവൻ പീഠത്തിൽ ഇരിക്കുന്ന ദേവിയുടെ സന്നിധിയിലാണെന്നഭാവന നില നിറുത്തണം. ജഗദീശ്വരിയേയും ഇതരദേവീദേവന്മാരേയും പൂജിച്ചാരാധിക്കേണ്ടരീതികൾ ഈ പുരാണത്തിൽ പ്രതിപാദിക്കുന്നു. പഞ്ചലക്ഷണാത്മകമായ ശ്രീമദ് ദേവീഭാഗതം ഭക്തിയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു. ജഗന്നിയന്താവായ ജഗദംബികയിൽ അചഞ്ചലമായ ഭക്തിയുറ പിക്കുവാൻ ഈ ഗ്രന്ഥത്തിന് കഴിയും.