SREE BHADRAKALI PRABHAVAM

ശ്രീ ഭദ്രകാളിപ്രഭാവം


Stock: Available

ISBN: 9789395366663

SKU: BP

Author: Suvarnan Kallikkad

Language: MALAYALAM

Binding: Paperback

Pages:560

Size: Demy 1/4

MRP: 690/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


ജഗത്തിന്റെ മാതാവും പ്രപഞ്ചചൈതന്യശക്തിയുടെ മൂർത്തരൂപവുമാണ് മഹാദേവി. ലോകരക്ഷയ്ക്കായി പരബ്രഹ്മസ്വരൂപിണിയായ മഹാദേവി നിരവധി അവതാരങ്ങൾ എടുത്തിട്ടുണ്ടെങ്കിലും സമ്പൂർണ്ണ കലകളോട് കൂടിയതും, അതി വിശിഷ്ടമായതും, കലിദോഷമൂർഖതകളെ സംഹരിച്ച് ബാഹ്യാന്തര സംശുദ്ധി നൽകുന്നതുമായ പ്രഭാവമാണ് ശ്രീഭദ്രകാളീദേവി. മാത്യവത്സലയായ ശ്രീഭദ്രകാളി ദേവിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങൾ മലയാളഭാഷ യിൽ വിരളമാണ്. നാം കേട്ടറിഞ്ഞിട്ടുള്ള കഥകൾ പലതും സത്വത്തിൽ നിന്നും ബഹുദൂരം അകലമുള്ളതുമാണ്. ആയതിനാൽ തെറ്റിദ്ധാരണകൾ മാറ്റുന്നതിനും, ആരാണ് ശ്രീഭദ്രകാളിദേവി എന്നും, ദേവീ ഉപാസനയുടെയും ഭക്തിയുടെയും പാരമ്പര്യസവിശേഷതകൾ എന്താണെന്നും പതിനെട്ട് പുരാണങ്ങളിൽ ഒന്നായ ശ്രീമാർക്കണ്ഡേയ മഹാപുരാണത്തിലെ ശ്രീഭദ്രകാളി മാഹാത്മ്യകഥയെ ആസ്പദ മാക്കി വിവരിച്ചിരിക്കുകയാണ്.

കുലദേവതയും കുടുംബപരദേവതയുമായ ശ്രീഭദ്രകാളീദേവിയുടെ മാഹാ ത്മത്തെക്കുറിച്ച് ഇന്നോളം അറിയപ്പെടാത്ത അത്വപൂർവ്വങ്ങളായ അറിവുകൾ ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നു. ശ്രീമഹാകാളി അഷ്ടോത്തരം, സഹ സ്രനാമം, ശ്രീലളിതാസഹസ്രനാമം എന്നിവയുടെ അർത്ഥവിവരണങ്ങളും ഈ മഹാഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. നിത്വപാരായണത്തിനുള്ള കീർത്തനങ്ങളും പൂജയ്ക്ക് അനുയോജ്യമായ അനേകം ധ്വാന ശ്ലോകങ്ങളും, മൂലമന്ത്രങ്ങളും, അർത്ഥസഹിതം ഈ ഗ്രന്ഥത്തിൽ നിന്നും ഗ്രഹിക്കാം. സനാതനധർമ്മ ഹിന്ദുവിശ്വാ സികളുടെ ഭവനത്തിൽ എക്കാലത്തും ഉണ്ടായിരിക്കേണ്ട അതിവിശിഷ്ടമായ ഗ്രന്ഥ മാണ് “ശ്രീ ഭദ്രകാളീപ്രഭാവം.” തന്ത്രിമാർക്കും, പൂജാരികൾക്കും, ഭക്തജനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഈ പുണ്യഗ്രന്ഥം. ശ്രീചക്രം, ശ്രീമൂകാംബികാദേവീ, ഗൗരിദേവി, അഷ്ടലക്ഷ്മി, ബാലഭദ്രകാളി, മഹാകാളി, ശ്മശാനകാളി, അന്നപൂർ ജേശ്വരി, ത്രിപുരസുന്ദരി, മധുരമീനാക്ഷി, സരസ്വതി, മഹിഷാസുരമർദ്ദിനി, പാർ വ്വതി, മാഹേശ്വരി, ഗംഗാപരമേശ്വരി, ചാമുണ്ഡാ, രക്തചാമുണ്ഡാ, ജയദുർഗ്ഗാ, വനദുർഗ്ഗാ, ദുർഗ്ഗാംബിക, ശാന്തിദുർഗ്ഗാ, വിജയദുർഗ്ഗാ എന്നിങ്ങനെയുള്ള ദേവി യുടെ വിവിധ പ്രഭാവങ്ങളെക്കുറിച്ച് സുതാര്യവും ലളിതവുമായ ഭാഷയിൽ വിവ രിച്ചിരിക്കുന്നു. പഞ്ചമുഖഗണപതി, ഗണേശലക്ഷ്മി സരസ്വതി, ദുർഗ്ഗാപരമേശ്വരി, ഗജലക്ഷ്മി, മഹാലക്ഷ്മി, നാഗിനിദേവി, പഞ്ചമിദേവി, ശ്വാമളാദേവി, പത്മാസനസ്ഥ, ഉഗ്രചാമുണ്ഡീദേവി, ചണ്ഡികാദേവി, മീനാക്ഷീദേവി, കാമാക്ഷീദേവി, ഗായത്രീദേവി തുടങ്ങി അപൂർവ്വവും അമൂല്യവുമായ കളർചിത്രങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടു ത്തിയിരിക്കുന്നു. ദേവീക്ഷേത്രാനുഷ്ഠാനങ്ങളായ നാരങ്ങാവിളക്ക്, കളംകാവൽ, വില്ലിന്മേൽതൂക്കം, കുത്തിയോട്ടം എന്നിവയെക്കുറിച്ചും, കുങ്കുമ മാഹാത്മ്യം, ദേവിയുടെ ആയുധങ്ങൾ, ദേവിയാൽ വധിക്കപ്പെട്ട അസുരന്മാർ തുടങ്ങിയവയും വിശദമായി ഈഗ്രന്ഥത്തിൽ വിവരിക്കുന്നു.