
മാർക്കണ്ഡേയ മഹാപുരാണം

Stock: Available | ISBN: 9789395366137 | SKU: MMP |
---|---|---|
Author: Dr. Mavelikkara Achudhan | Language: MALAYALAM | Binding: Paperback |
Pages: 568 | Size: Demy 1/4 | MRP: 690/- |
BUY NOW | RVA Retailer | |
വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ മുതലായവയാണ് ആർഷഭാരതസംസ്കാര ത്തിന്റെ ഉറവിടങ്ങൾ. അവയുമായി സാഹിത്വ ക്യതികൾക്കുള്ള ബന്ധം അനിർവചനീയമാണ്. പുരാതന കാലത്ത് അറിയപ്പെട്ടിരുന്ന എല്ലാ മേഖലകളിലുംപെട്ട വിജ്ഞാനശകലങ്ങൾ പുരാണ സാഹിത്യത്തിലൂടെ, കഥാകഥന സമ്പ്രദായത്തിലൂടെ വ്യാസമുനി വിവരിക്കുന്നു. മഹാപുരാണ ങ്ങളുടെ കൂട്ടത്തിൽ ശ്രീമാർക്കണ്ഡേയ മഹാപുരാണം ഏഴാമതായിട്ടാണ് സ്ഥാനം പിടിച്ചിരി ക്കുന്നത്. നൂറ്റിമുപ്പത്തിനാല് അദ്ധ്യായങ്ങളിലായി ഒമ്പതിനായിരത്തോളം പദ്യങ്ങൾ ഉൾക്കൊ ള്ളുന്നു. തപഃസ്വാധ്യായങ്ങളിൽ മുഴുകിയിരുന്ന മാർക്കണ്ഡേയൻ എന്ന മഹാമുനിയോട് വ്യാസ ശിഷ്യനായ ജൈമിനി സംശയം ചോദിക്കുകയും അദ്ദേഹം മറുപടി പറയുകയും ചെയ്യുന്ന രീതിയിലാണ് ഈ കൃതിയുടെ സംവിധാനം. മഹാഭാരതകഥ കേട്ടതിനു ശേഷം തന്നിൽ ചില സംശയങ്ങൾ അവശേഷിച്ചിരിക്കുന്നു. അത് ഉന്നയിച്ചതിനു മറുപടി എന്ന നില യിൽ മാർക്കണ്ഡേയൻ പറഞ്ഞതാണ് ഈ പുരാണം. മാർക്കണ്ഡേയസ്മൃതിയുടെ വിഷയ സംഗ്രഹവും ഇവിടെ നല്കിയിട്ടുണ്ട്. ഈ കൃതി ഭാരതീയർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഒരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.