
മലയാളം മലയാളം ഹിന്ദി നിഘണ്ടു

Stock: Available | ISBN: 9788189823221 | SKU: MMHD |
---|---|---|
Author: N. Kumaran Pillai | Language: MALAYALAM | Binding: Hardcover |
Pages: 1440 | Size: Crown 1/4 | MRP: 990/- |
BUY NOW | RVA Retailer | Amazon |
Flipkart |
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല മലയാളം മാത്രമറിയാവുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ നിഷ്പ്രയാസം ഹിന്ദി പഠിക്കുവാനും മലയാളത്തിൽനിന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുവാനും ഉതകുന്നവിധ ത്തിലാണ് ഈ നിഘണ്ടു രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു വിദ്യാർത്ഥിയുടെ അമൂല്യസമ്പത്താകുന്ന വിദ്വയേയും അത് നേടിയെടുക്കുവാനുള്ള ഭാഷയേയും സ്വായത്തമാക്കുന്നതിനുതകുന്ന വിധത്തിലാണ് ഈ നിഘണ്ടു തയ്യാറാക്കിയി രിക്കുന്നത്. ഓരോ മലയാളവാക്കിന്റെയും അർത്ഥം മലയാളത്തിലും അതോ ടൊപ്പം ഹിന്ദിയിലും വളരെ വ്യക്തമായി ഈ നിഘണ്ടുവിൽ പ്രതിപാദിച്ചിരിക്കുന്നു. മലയാള ഭാഷയിൽ കൂടി അനായാസേന ഹിന്ദി കൈകാര്യം ചെയ്യുന്നതിന് ഏവരേയും പ്രാപ്തരാക്കിത്തീർക്കുമെന്നുള്ളതും ഈ നിഘണ്ടുവിന്റെ പ്രത്യേകതയാണ്.
മലയാളം ഹിന്ദി ശൈലികൾ, മലയാളം ഹിന്ദി പഴഞ്ചൊല്ലുകൾ, മലയാളം ഹിന്ദി വിപീതപദങ്ങൾ, പര്യായപദങ്ങൾ, സംഖ്യകൾ, സംഖ്യാവിശേഷങ്ങൾ, ഗണിതചിഹ്നങ്ങൾ, ഭിന്നസംഖ്യകൾ, ആഴ്ചകൾ, മാസങ്ങൾ, സമയം, ദിക്കുകൾ, നവരത്നങ്ങൾ, നവഗ്രഹങ്ങൾ, ജന്മനക്ഷത്രങ്ങൾ, നിറങ്ങൾ, ആഭരണങ്ങൾ, ധാതുക്കൾ, ബന്ധുത്വം, ശരീരഭാഗങ്ങൾ, രോഗങ്ങൾ, ധാന്യങ്ങൾ, ശാസ്ത്ര നാമങ്ങൾ, തൊഴിലുകൾ, വീട്ടുസാധനങ്ങൾ മുതലായവയ്ക്കുള്ള മലയാളം ഹിന്ദി ശബ്ദങ്ങൾക്കുപുറമേ നിത്യോപയോഗത്തിൽ വരുന്ന ഇംഗ്ലീഷ് പദങ്ങളുടെ മലയാളം ഹിന്ദി ശബ്ദങ്ങളും കൊടുത്തിട്ടുണ്ട്. വിവിധ വിജ്ഞാനമേഖലകളിലെ പ്രശസ്ത പിന്മാർ സൂക്ഷ്മനിരീക്ഷണത്തോടെ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തിയതും ചരിത്രത്തിൽ ആദ്യത്തേതുമാണ് എൻ. കുമാരപിള്ളയുടെ ഈ “മലയാളം-മലയാളം-ഹിന്ദി നിഘണ്ടു