
ഹിന്ദി മലയാളം ശബ്ദകോശ്

Stock: Sold Out | ISBN: - | SKU: HMD |
---|---|---|
Author: N. Kumaran Pillai | Language: MALAYALAM | Binding: Hardcover |
Pages: 1280 | Size: Demy 1/8 | MRP: 1280/- |
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഭാഷാപഠനത്തിനു സഹായകരമാകും വിധം ഏകഭാഷാ നിഘണ്ടുക്കളും, ദ്വിഭാഷാ നിഘണ്ടുക്കളും, ത്രിഭാഷാ നിഘണ്ടുക്കളും ധാരാളമായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇവയെല്ലാം തന്നെ ദേശീയ ഭാഷകളുടെ വിക സനത്തിനും പ്രചാരണത്തിനും ആക്കം കൂട്ടാൻ വളരെയധികം സഹായിച്ചു.
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയും, മാതൃഭാഷയായ മലയാളവും സമന്വയിപ്പിച്ചു കൊണ്ട് ഏവർക്കും അനായാസേന കൈകാര്യം ചെയ്യത്തക്ക രീതിയിലാണ് എൻ. കുമാരപിള്ള ഈ "ഹിന്ദി മലയാളം നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത് ഹിന്ദി ഭാഷയിലെ ഓരോ വാക്കിനും മലയാളത്തിൽ പരമാവധി അർത്ഥങ്ങൾ ചേർത്ത് തയ്യാറാക്കിയിരിക്കുന്നു. ഹിന്ദി ഭാഷയും, സാഹിത്യവും കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നനും, മലയാളം മലയാളം ഹിന്ദി നിഘണ്ടുവിന്റെ രചയിതാവും, ദീർഘ കാലം ഹൈസ്കൂൾ ഹിന്ദി അദ്ധ്യാപകനുമായിരുന്ന എൻ. കുമാരപിള്ളയാണ് ഈ നിഘണ്ടുവിന്റെ കർത്താവ്.
നിത്യോപയോഗത്തിൽ വരുന്ന ഏറ്റവും പുതിയ പദങ്ങൾ വരെ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയതാണ് ഈ നിഘണ്ടു. വാക്കിന്റെ അർത്ഥവും സവിശേഷാർത്ഥ പ്രയോഗങ്ങളും ശൈലികളും പഴഞ്ചൊല്ലുകളുമാണ് ഈ നിഘണ്ടുവിനെ ശ്രദ്ധേയമാ ക്കുന്നത്. ഹിന്ദി വാക്കുകളുടെ ശരിയായ ഉച്ചാരണം മലയാളത്തിലും നല്കിയിരിക്കുന്നു എന്നത് ഈ നിഘണ്ടുന്റെ മറ്റൊരു സവിശേഷതയാണ്. ഹിന്ദിയിൽ മതിയായ പരിജ്ഞാനമില്ലാത്തവർക്കു പോലും ഹിന്ദി വാക്കിന്റെ അർത്ഥം അനായാസേന മനസ്സിലാക്കാൻ ഈ നിഘണ്ടു ഉപകരിക്കും. വിവിധ വിജ്ഞാന മേഖലകളിലെ പ്രശസ്ത പണ്ഡിതന്മാർ സൂക്ഷ്മനിരീക്ഷണത്തോടെ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തി യിട്ടുള്ളതാണ് ഈ ഗ്രന്ഥം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും, ഹിന്ദി പ്രചാരകർക്കും, പരിഭാഷകർക്കും മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലെ ഹിന്ദി ഉള്ളടക്കം മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കും, ജോലിക്കും മറ്റാവശ്വങ്ങൾക്കും അന്വസംസ്ഥാനങ്ങളിലേക്ക് പോകുന്ന എല്ലാ മലയാളികൾക്കും ഈ നിഘണ്ടു വളരെ ഉപകാരപ്രദമാണ്.