
ബ്രഹ്മസൂത്രം ഭാഷാശാങ്കരഭാഷ്യം

Stock: Available | ISBN: 9788189823047 | SKU: BS |
---|---|---|
Author: Dr. Mavelikkara Achudhan | Language: MALAYALAM | Binding: Hardcover |
Pages: 712 | Size: Crown 1/4 | MRP: 570/- |
BUY NOW | RVA Retailer | Amazon |
Flipkart | Meesho |
അദ്വൈത സിദ്ധാന്തമനുസരിച്ച് ബ്രഹ്മം നിത്വവും, നിർഗുണവും നിർവികാര വുമത്രേ. പരമാത്മാവും, ജീവാത്മാവും ഒന്നുതന്നെ എന്ന അറിവ് മോക്ഷത്തിലേക്ക് വഴിതെളിക്കുന്നു. നിർഗുണബ്രഹ്മ സാക്ഷാത്കാരം തന്നെയാണ് മോക്ഷം. അറി യുവാനുള്ള ഇച്ഛയാകുന്നു ജിജ്ഞാസ. ജ്ഞാനമാണ് ഇച്ഛയുടെ കർമ്മമെന്നറി യണം. എന്തുകൊണ്ടെന്നാൽ ഇച്ഛയുടെ വിഷയം ഫലമാകുന്നു. ധ്വനമാകുന്ന പ്രമാണത്താൽ അവ സാക്ഷാത്കരിപ്പാൻ ഇഷ്ടമായതാണ് ബ്രഹ്മം.
ബ്രഹ്മതത്ത്വ പ്രതിപാദകങ്ങളായ സൂത്രങ്ങളുടെ സമാഹാരമായതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് “ബ്രഹ്മസൂത്രം" എന്ന പേര് നല്കപ്പെട്ടിരിക്കുന്നത്. മഹാഭാരത കർത്താവായ വേദവ്യാസൻ അഥവാ ബാദരായണനാണ് ഇതിന്റെ കർത്താവ് ബദരി ആശ്രമത്തിൽ തപോനിഷ്ഠനായി കഴിഞ്ഞതുകൊണ്ടത്രേ “ബാദരായണൻ" എന്ന പേര് സിദ്ധിച്ചത്. ബ്രഹ്മസൂത്രത്തിൽ നാല് പാദങ്ങൾ വിമതമുള്ള നാല് അദ്ധ്യായ ങ്ങളുണ്ട്. “അഥാതോബ്രഹ്മജിജ്ഞാസ" എന്നു തുടങ്ങി “അനാവൃത്തിഃ ശബ്ദാത് എന്നുവരെയുള്ള 555 സൂത്രങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഈ നാല് അദ്ധ്യായ ങ്ങളെയും ശ്രദ്ധാപൂർവ്വം പാരായണം ചെയ്യുകയും, കേൾക്കുകയും ചെയ്യുന്ന വർക്ക് ആത്വന്തിക ദുഃഖനിവൃത്തിയും ശാശ്വത സമാധാനവും സന്തോഷവും സത്ഭലങ്ങളും കൈവന്നുചേരുകയും ചെയ്യുമെന്ന് നിസ്സംശയം പറയുവാൻ കഴിയും. വേദത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുള്ള പ്രാചീന സംസ്കൃതിയായ സനാതമതത്തിന് കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം എന്നിങ്ങനെ രണ്ട് വിഭാഗ ങ്ങളുണ്ട്. ആചാരപ്രധാനമാണ് കർമ്മകാണ്ഡം, വിചാരപ്രധാനവും ബ്രഹ്മസൂത്ര
ത്തെ ജ്ഞാനകാണ്ഡത്തിന്റെ ബൈബിൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതി ലൂടെ ആദ്ധ്യാത്മികതയുടെ ആഴത്തിലേക്കിറങ്ങി മുമുക്ഷുക്കൾ ബ്രഹ്മാനന്ദര സലഹരിയിൽ ആമഗ്നരാകട്ടെ.