
അയ്യപ്പ സഹസ്രനാമം (സമ്പൂർണ്ണ വ്യാഖ്യാനം)

Stock: Available | ISBN: 9788189823269 | SKU: ASN |
---|---|---|
Author: Dr. BC Balakrishnan | Language: MALAYALAM | Binding: Hardcover |
Pages: 320 | Size: Crown 1/4 | MRP: 540/- |
BUY NOW | RVA Retailer | Amazon |
Flipkart | Meesho |
ശരണാരവം മുഴങ്ങുന്ന ശബരിമലയുടെ ഐതിഹ്യവും ചരിത്രവും അറിയുക എന്നത് ഓരോ അയ്യപ്പ വിശ്വാസിയുടെയും ആത്യന്തികമായ ആഗ്രഹമാണ്. പമ്പാനദിയുടെയും, പതിനെട്ട് മലകളുടെയും, പുണ്യമായ പൊന്നു പതിനെട്ട് പടികളുടെയും മാഹാത്മ്വവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള തീർത്ഥയാത്രയും അനുബന്ധമായി ശ്രീധർമ്മശാസ്താസഹസ്രനാമസ്തോത്രം, ശ്രീധർമ്മശാസ്താ സഹസ്രനാമാവലി, ശ്രീഹരിഹരപുത്രോഷ്ടോത്തരശതനാമ സ്തോത്രം, ശ്രീഹരി ഹരപുത്രോഷ്ടോത്തരശതനാമാവലി, ഹരിവരാസനം എന്നിവ കൂടി ഈ ഗ്രന്ഥ ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങൾക്കും പ്രവർത്തിക്കാൻ പരമാത്മാവിന്റെ പ്രേരണ കൂടിയേതീരൂ. ഒരു സ്വാമിഭക്തന്റെ ശരീരത്തിൽ ഇന്ദ്രിയങ്ങളായും, പ്രപഞ്ച ശരീരത്തിൽ പരമാത്മാവായും പ്രവർത്തിക്കുന്ന പ്രാണനായി ശബരി മലയിൽ വിരാജിക്കുന്ന അയ്യപ്പസ്വാമിയെ പ്രകീർത്തിക്കുന്ന ശ്രേഷ്ഠമായ അയ്യപ്പസഹസ്രനാമവും അതിന്റെ മലയാളത്തിലുള്ള ആദ്യ വ്യാഖ്വാനവുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ബഹുഭാഷാ പണ്ഠിതനായ ഡോ ബി.സി. ബാല കൃഷ്ണന്റെ അതുല്യ സംഭാവനയായ അയ്യപ്പസഹസ്രനാമം ഏതൊരു ഭക്തനും വാങ്ങി പൂജാമുറിയിൽ സൂക്ഷിക്കാനും നിത്വവും പാരായണം ചെയ്യാനും കഴിയുക എന്നത് ശരണാർത്ഥികളായ ഭക്തജനങ്ങളുടെ മുജ്ജന്മ സുകൃത മായി വേണം കരുതാൻ.