
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)

Stock: Available | ISBN: 9788189823375 | SKU: AR(K) |
---|---|---|
Author: Dr. N. P. UNNI | Language: MALAYALAM | Binding: Hardcover |
Pages: 304 | Size: Demy 1/4 | MRP: 440/- |
BUY NOW | RVA Retailer | Amazon |
Flipkart |
ലോകോത്തര മഹാകാവ്യങ്ങളിൽ ശ്രേഷ്ഠവും പഴക്കവുമുള്ളതാണ് തുഞ്ചത്തെഴു ത്തച്ഛന്റെ അദ്ധ്വാത്മരാമായണം. രാമായണത്തിന്റെ നിരവധി പതിപ്പുകൾ വിപണിയി ലുണ്ടെങ്കിലും തെറ്റില്ലാത്ത രാമായണം വളരെ വിരളമാണ്. എന്നാൽ അവയിൽ നിന്നെല്ലാം വ്വത്വസ്തമായി വായനക്കാർക്ക് അനായാസേന വായിക്കുവാൻ ഉതകുന്ന തരത്തിലുള്ള വലിയ അക്ഷര സമുച്ചയങ്ങൾ. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളായിട്ടാണ് അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്.
ശ്രീവെങ്കടേശസുപ്രഭാതം, ശ്രീവെങ്കടേശസ്തോത്രം, ശ്രീവിഷ്ണു സഹസ്രനാമം, ശ്രീലളിതാസഹസ്രനാമം, ഹരിനാമസ്തുതി, ഹരിനാമകീർത്തനം, ബ്രഹ്മാവിന്റെ ശ്രീരാമ സ്തുതി, ആജ്ഞനേയതി എന്നിവ രാമായണം പതിവായി പാരായണം ചെയ്യു ന്നവരുടെ അഭ്യർത്ഥന മാനിച്ച് പരിഷ്കരിച്ച പതിപ്പിൽ ചേർത്തിട്ടുള്ളതാണ്. കൂടാതെ കർക്കിടക മാസത്തിലെ മുപ്പത്തിയൊന്ന് ദിവസത്തെ പാരായണക്രമവും, ആഗ്രഹ സാഫല്യത്തിന്, സന്താന ലബ്ധിക്ക്, മോക്ഷപ്രാപ്തിക്ക്, ഉദ്ദിഷ്ടകാര്യസിദ്ധിക്ക്, ദോഷ പരിഹാരങ്ങൾക്ക്, സുഖമരണത്തിന് എന്നു തുടങ്ങി അഭീഷ്ടസിദ്ധിക്കായി പാരായണം ചെയ്യേണ്ടതായ രാമായണഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതും ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
വരികൾ തമ്മിൽ പര്യാപ്തമായ അകലമുള്ളതിനാൽ പാരായണം ചെയ്യുന്നയാൾക്ക് വരികൾ വിട്ടുപോകുകയോ തെറ്റിപ്പോകുകയോ ചെയ്യാതെ പാരായണം സുഗമമാകുന്നു. ഓരോ കാണ്ഡത്തിലെയും വരികളുടെ എണ്ണം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരരാമായണത്തിന്റെ മൂന്ന് അദ്ധ്യായങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള പ്രശാന്തി അദ്ധ്യാത്മരാമായണം എല്ലാ ഹൈന്ദവ ഭവനങ്ങളിലും നിത്യ പാരായണത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഗ്രന്ഥമായി മാറിക്കഴിഞ്ഞിരിക്കുന്നു.