
അദ്ധ്യാത്മരാമായണം (സമ്പൂർണ്ണം)

Stock: Sold Out | ISBN: 9788189823337 | SKU: AR(S) |
---|---|---|
Author: Dr. N P UNNI | Language: MALAYALAM | Binding: Hardcover |
Pages: 592 | Size: Demy 1/4 | MRP: 890/- |
ലോകോത്തര മഹാകാവ്യങ്ങളിൽ ശ്രേഷ്ഠവും പഴക്കവുമുള്ളതാണ് തുഞ്ചത്തെഴുത്തച്ഛന്റെ “അദ്ധ്യാത്മരാമായണം'. നിരവധി പ്രസാധകരുടെ രാമായണങ്ങൾ നിലവിലുണ്ട്. അവ യിൽ നിന്നെല്ലാം വിത്വസ്തമായി വായനക്കാർക്ക് അനായാസേന വായിക്കുവാനുതകുന്ന തരത്തിലുള്ള അക്ഷരസമുച്ചയങ്ങളും, പദ്വവും, ഗദ്വവും, പദാനുപദങ്ങളുടെ അർത്ഥ വും ഓരോ പേജുകളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. നാല് വരികൾക്കിടയിൽ അകലം കൊടുത്തിട്ടുള്ളതിനാൽ ആദ്യമായി പാരായണം ചെയ്യുന്നവർക്കുപോലും വരികൾ വിട്ടുപോകുകയോ തെറ്റിപ്പോകുകയോ ഇല്ല. വായിച്ച് നിർത്തേണ്ട ഭാഗവും വരികളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. ആഗ്രഹസാഫല്യത്തിന്, സന്താനലബ്ധിക്ക്, പാപങ്ങൾ നശിക്കുന്നതിന്, വിവാഹം നടക്കുന്നതിനും, ദമ്പതി സൗഭാഗ്യത്തിനും, വിദ്യാവിജയത്തിനും, മത്സരങ്ങൾ വിജയിക്കുന്നതിനും, ശത്രുനാശത്തിനും, രോഗവിനാശത്തിനും, ഉദ്ദിഷ്ടകാര്യ സിദ്ധിക്ക്, ദോഷപരിഹാരങ്ങൾക്ക്, മോക്ഷപ്രാപ്തിക്ക് എന്ന് തുടങ്ങി അഭീഷ്ടസിദ്ധിക്കായി പാരായണം ചെയ്യേണ്ടതായ രാമായണഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രന്ഥ ത്തിന്റെ പ്രത്യേകതയാണ്. തുടക്കത്തിൽ കാണുന്ന അറുപതോളം വർണ്ണചിത്രങ്ങൾ ഓരോ കാണ്ഡത്തിലേയും വിഷയങ്ങളെ ആസ്പദമാക്കിയുള്ളവയാണ്.
ആദ്യപതിപ്പിൽത്തന്നെ ഏറെ ജനപ്രീതിയും സ്വീകാര്യതയും ലഭിച്ചുകഴിഞ്ഞു. കർക്കിടക മാസത്തിലെ മുപ്പത്തിയൊന്ന് ദിവസവും വായിച്ചുതുടങ്ങേണ്ടതായ ഭാഗവും നിർത്തേണ്ടതായ ഭാഗവും വേർതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. വലിയ അക്ഷര മാകയാൽ പാരായണം സുഗമമാകുന്നു. രാമായണം പതിവായി പാരായണം ചെയ്യുന്ന നിരവധി ആളുകളുടെ അഭ്യർത്ഥന മാനിച്ച് പരിഷ്ക്കരിച്ച പതിപ്പിൽ ഇനി വിവരിക്കുന്ന ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ളതാകുന്നു. ശ്രീവെങ്കിടേശ്വരസുപ്രഭാതം, ശ്രീവെങ്കി ടേശ്വരസ്തോത്രം, ശ്രീവിഷ്ണുസഹസ്രനാമം, ശ്രീലളിതാ സഹസ്രനാമം, ഹരിനാമസ്തുതി, ഹരിനാമകീർത്തനം, ബ്രഹ്മാവിന്റെ ശ്രീരാമസ്തുതി, ആനയതി തുടങ്ങിയവ. ഇതിനുംപുറമേ ഉത്തരരാമായണത്തിന്റെ മൂന്ന് അദ്ധ്യായങ്ങളും പരിഭാഷ സഹിതം ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച “പ്രശാന്തി അദ്ധ്യാത്മരാമായണം എല്ലാ ഹൈന്ദവഭവനങ്ങളിലും നിത്വപാരായണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഗ്രന്ഥമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏത് രാമായണം കൈയ്യിലുള്ളവരും പ്രശാന്തിയുടെ ഈ രാമായണം കാണാനിടയായാൽ സ്വന്തമാക്കാനാഗ്രഹിക്കും