
ലോക വിജ്ഞാന സർവസ്വം

Stock: Available | ISBN: 9788189823054 | SKU: LVS |
---|---|---|
Author: Dr. Aranmula Hariharaputhran | Language: MALAYALAM | Binding: Hardcover |
Pages: 1440 | Size: Crown 1/4 | MRP: 990/- |
BUY NOW | RVA Retailer | |
അനേകായിരം നൂറ്റാണ്ടുകൾക്കുമുമ്പ് നടന്നതും ലോകശ്രദ്ധ പിടിച്ചു പറ്റിയതുമായ പ്രധാനപ്പെട്ട സംഭവങ്ങൾ, കണ്ടുപിടിത്തങ്ങൾ, ശാസ്ത്ര-സാങ്കേതിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലുണ്ടായ വളർച്ചയും തളർച്ചയും രാജ്വഭരണങ്ങൾ, ചരിത്രയാഥാർത്ഥ്യങ്ങൾ തുടങ്ങി ലോകാരംഭം മുതൽ 2019 മാർച്ച് 31 വരെ ഈ ഭൂമിയിൽ നടന്ന പ്രധാനസംഭവങ്ങൾ, പ്രാകൃത മനുഷ്വരിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള കുതിച്ചുചാട്ടം എന്നിവ അപൂർവ്വവും അമൂല്യങ്ങളുമായ ചിത്രങ്ങൾ സഹിതം കാലഗണനാക്രമത്തിൽ വളരെ അടുക്കും, ചിട്ടയോടും കൂടി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
വായനക്കാരുടെ പ്രത്യേക സൗകര്യാർത്ഥം അതിബൃഹത്തായ വിശ്വ വിജ്ഞാനത്തെ ലോകം, ഭാരതം, കേരളം എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വർഷം, മാസം, തീയതി എന്നീ ക്രമത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാലഗണനാടിസ്ഥാനത്തിൽ ഇത്തരം പ്രതിപാദനരീതി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ മേഖലകളിൽ ഗവേഷണം നടത്തു ന്നവർക്കും വളരെ ഉപകാരപ്രദമായിരിക്കും. വിജ്ഞാനസ്ഫോടനത്തിന്റെ കാലഘട്ടമാണിത്. അറിവിന്റെ ചക്രവാളങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. വിശ്വവിജ്ഞാനത്തെ ഏതാണ്ടൊരു ക്വാൾ രൂപത്തിൽ ഒതുക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം.