
ABACUS

Stock: Available | ISBN: 9788189823351 | SKU: AC |
---|---|---|
Author: N. Sudhakaran | Language: MALAYALAM | Binding: Hardcover |
Pages: 384 | Size: Demy 1/4 | MRP: 690/- |
BUY NOW | RVA Retailer | Amazon |
Flipkart |
പുരാതനകാലം മുതൽ, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ “അബാക്കസ്" ഒരു കണക്കുകൂട്ടൽ ഉപകരണമായി ഉപയോഗിച്ചിരുന്നു. ഇപ്പോഴും മിക്ക രാജ്യങ്ങളും വളരെ എളുപ്പത്തിൽ കണക്കുകൂട്ടാൻ അബാക്കസ് ഉപയോഗിച്ചു വരുന്നു. ചൈനയ്ക്കും ജപ്പാനും റഷ്യയ്ക്കും അവരുടേതായ അബാക്കസു കളുണ്ട്. എന്നാൽ ഇത് ഇന്ത്യയിൽ അത്ര പ്രചാരത്തിലില്ല.
ഈ അടുത്തകാലത്ത്, പല സ്ഥാപനങ്ങളും അബാക്കസിനുള്ള പാഠപുസ്ത കമില്ലാതെയും, അമിത ഫീസ് ഈടാക്കിയും, ഈ വിഷയത്തിൽ പരിശീലനം നൽകാൻ തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ, സംഖ്വാപരമായ കഴിവ് നേടാൻ ആഗ്രഹിക്കുന്ന അഞ്ച് വയസ്സ് മുതൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് തികച്ചും ഉപയോഗപ്രദവും സാമ്പത്തികമായി ലാഭകരവുമാണ് പ്രശാന്തീസ് അബാക്കസ് എന്ന പുസ്തകം.
ഈ ഗ്രന്ഥം തയ്യാറാക്കിയത് അബാക്കസ് ഗവേഷണത്തിൽ പണ്ഡിതനായ ശ്രീ. എൻ. സുധാകരൻ ആണ്. 1985 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലസംഘം, ബാലജനസഖ്യം, കുടുംബശ്രീ, ശിശുക്ഷേമ സമിതി, എസ്.ആർ.സി., എസ്.സി.ഇ.ആർ.ടി, യു.ജി.സി. എന്നിവയുടെ ഗണിതശാസ്ത്രത്തിലെ ഒരു സംസ്ഥാനതല റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിരുന്നു.
സംഖ്യകളുടെ സങ്കലനം, വ്യവകലനം, ഗുണനം, ഹരിക്കൽ, വർഗ്ഗമൂലം, ദൈർഘ്വമുള്ള ഹരിക്കലിലൂടെയുള്ള ഘനമൂല്യം, ഭിന്നസംഖ്യകൾ, ബൈനറി പ്രവർത്തനങ്ങൾ, അഷ്ടസംഖ്യകൾ, ശരാശരികൾ, അബാക്കസിലെ ബീജഗണിതം, ശതമാനം എന്നീ പ്രവർത്തനങ്ങളെല്ലാം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്വാപകർക്കും വിദ്യാർത്ഥികൾക്കും ഏറ്റവും എളുപ്പമുള്ള രീതിയിൽ. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഖ്യാശേഷി വളർത്തിയെടുക്കാൻ ഈ കൃതി സഹായകരമാണ്