108 ഉപനിഷത്


Stock: Available | ISBN: 9789395366236 | SKU: 108 UN |
---|---|---|
Author: Dr. N. P. UNNI | Language: MALAYALAM | Binding: Hardcover |
Pages: 888 | Size: Demy 1/4 | MRP: 1380/- |
BUY NOW | RVA Retailer | Amazon |
Flipkart | Meesho |
ലോകത്തിൽ ഇന്നോളം അറിയപ്പെട്ടതിൽ ഏറ്റവും ഉത്കൃഷ്ടമായ ആത്മജ്ഞാനത്തിന്റെ സാരമാണ് ഉപനിഷത്തുകൾ. ശാരീരികവും, മാനസികവും, ആത്മീയവുമായ സ്വാതന്ത്ര്യമാണ് ഉപനിഷത്തുകളുടെ കാതൽ. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സത്വം അറിയാൻ മഹാമുനിമാർ നടത്തിയ അതിധാത മായ പര്യവേഷങ്ങളാണ് ഉപനിഷത്തുകളുടെ പ്രതിപാദ്യം. ജിജ്ഞാസുക്കൾക്ക് മുക്തിയെ പ്രാപിക്കാനുള്ള ഭിന്നമാർഗ്ഗങ്ങൾ ലളിതമായ ഭാഷയിൽ പ്രതിപാദിക്കു ന്നതാണ് ഉത്തമബോധനരീതിയെന്ന് ഉപനിഷത്തുകൾ പഠിപ്പിക്കുന്നു.
എന്താണ് സത്വം? എന്താണ് അസത്വം? എന്താണ് തന്റെ ജീവിതോദ്ദേശ്യം? തന്റെ അനുഭവമണ്ഡലമായ ഈ ലോകം എന്താണ്? തനിക്കും തന്നോടൊപ്പമുള്ള മറ്റുള്ളവർക്കും തമ്മിലുള്ള ബന്ധമെന്താണ്? എന്നിങ്ങനെയുള്ള മനുഷ്യമനസ്സിന്റെ ചിന്തയുടേയും ജ്ഞാനദർശനത്തിന്റേയും ശ്രേഷ്ഠഫലങ്ങളാണ് ഉപനിഷത്തുകൾ.
മഹർഷിവര്യന്മാർ വേദങ്ങളിൽ നിന്നും അനുഭവിച്ചറിഞ്ഞ വസ്തുതകളെ ആധാരമാക്കി ബ്രഹ്മവിദ്യയെക്കുറിച്ച് ഉപദേശിക്കുന്നതാണ് ഉപനിഷത്തുകൾ. ആദികാലത്ത് മഹർഷിമാർ ശിഷ്യന്മാരെ അടുത്തിരുത്തി ഉപദേശിച്ച ജ്ഞാനം എന്നർത്ഥത്തിലാണ് (ഉപ=അടുത്ത്) (നിഷത്= ഇരുന്നുകൊണ്ട്) ഉപനിഷത്ത് എന്ന് വിളിക്കപ്പെട്ടത്. ജ്ഞാനമനസ്സുകളുടെ തേജസ്സിനെ നാം നിത്യ ജീവിതത്തിൽ കൊണ്ടുവരണം. വിശ്വം മുഴുവൻ ശക്തി ചൈതന്യം പ്രദാനം ചെയ്യാനുള്ള കരുത്ത് ആവാഹിക്കുന്നവയാണ് ശക്തിയുടെ ശ്രോതസ്സായ ഉപനിഷത്തുകൾ. ഒരു ഹിന്ദു വിന്റെ ധർമ്മം അറിയാനുള്ള ഏകമാർഗ്ഗം ഉപനിഷത് പഠിക്കലാണ്.
ആർഷഭാരതത്തിന്റെ മഹത്വദർശനത്തിന്റെ കാതലായ 108 ഉപനിഷത്തുകൾ, സമ്പൂർണ്ണ ഗദ്വ പരിഭാഷയോടും ലളിതമായ വ്യാഖ്യാനത്തോടുംകൂടി മലയാളത്തിൽ ആദ്യമായി ഒറ്റവാല്യത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മഹാസംരഭമാണിത്. ഉപനിഷത് ഉള്ള ഗൃഹം സർവവിജ്ഞാനത്തിന്റേയും, സമ്പൽസമൃദ്ധിയുടേയും ഉറവിടമാണ്.